ജോ ജോസഫിനെതിരെ വ്യാജ വീഡിയ; പിടിയിലായയാൾ സജീവ മുസ്ലീം ലീഗ് പ്രവർത്തകൻ തന്നെയെന്ന് സിപിഎം

മലപ്പുറം: തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയ ഇറക്കിയ സംഭവത്തിൽ പിടിയിലായ അബ്ദുൾ ലത്തീഫ് സജീവ മുസ്ലീം ലീഗ് പ്രവർത്തകൻ തന്നെയെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്. പിടിയിലായ ലത്തീഫിന്റെ കുടുംബത്തെ നേരത്തെ തന്നെ അറിയാം. നീലച്ചി ത്ര നിർമാണ രംഗത്ത് ഇയാൾ വിദഗ്ധനാണ്. നേരത്തെ ഇത്തരം കേസുകളിൽ അദ്ദേഹം പിടിയിലായിട്ടുണ്ട്. യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയാണ് പ്രതി വീഡിയോ അപ്ലോഡ് ചെയ്തത്. നേരത്തെ കോൺഗ്രസ് പ്രവർത്തകനായിരുന്ന ഇദ്ദേഹം പിന്നീട് ലീഗിന്റെ സജീവ സൈബർ പോരാളിയായി മാറി. പ്രതിയുടെ ഫേസ്ബുക്ക് പേജിന്റെ കവർ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് അഭ്യർത്ഥിച്ചു കൊണ്ടാണ്. ഫേസ് ബുക്ക് പ്രൊഫൈൽ ചിത്രം കോട്ടക്കൽ മണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങളുടെതാണ്. ഇതിൽ നിന്നും ലീഗിന്റെ സജീവ സൈബർ പ്രവർത്തകനാണെന്ന് മനസിലാകും.‌ യുഡിഎഫിന്റെ ഈ നികൃഷ്ട നീക്കം അംഗീകരിക്കാനാവില്ല. സൈബർ ഗുണ്ട എന്ന ലേബലിൽ ഇയാൾ പ്രദേശിക തെരഞ്ഞെടുപ്പുകളിലും ഇത്തരം വീഡിയകൾ പ്രചരിപ്പിച്ചിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു.