പൊന്നാനി തുറമുഖ വകുപ്പ് എൻജിനീയറെ ഉപരോധിച്ച് കോൺഗ്രസ്
പൊന്നാനി: പൊന്നാനി തുറമുഖത്തെ പുനർഗേഹം ഭവന സമുച്ചയത്തിലെ വിള്ളൽ വീണ വീടുകളുടെ പുറംഭാഗം മാത്രം തിടുക്കത്തിൽ മിനുക്കി ജനങ്ങളെ പറ്റിക്കാനുള്ള കരാറുകാരുടെയും, ഉദ്യോഗസ്ഥരുടെയും നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറമുഖവകുപ്പ് എൻജിനീയറെ ഉപരോധിച്ചു.

ഭവന സമുച്ചയം സന്ദർശിച്ച കോൺഗ്രസ് നേതൃത്വം വീടുകൾക്കുമുന്നിൽ കെട്ടിനിൽക്കുന്ന മലിനജലവും, ശുദ്ധജലം ലഭിക്കാത്തതും, കെട്ടിട നിർമാണത്തിലെ അപാകതകളും പുനർഗേഹം വീടുകളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ സാന്നിധ്യത്തിൽ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുക്കുകയും അടിയന്തര പരിഹാരം കാണുവാൻ ആവശ്യപ്പെടുകയും ചെയ്തു. മുൻ എം പി സി ഹരിദാസിൻ്റെ നേതൃത്വത്തിൽ നടന്ന ഉപരോധം വി ചന്ദ്രവല്ലി, മുസ്തഫവടമുക്ക്,കെ എം അനന്തകൃഷ്ണൻ, എ പവിത്രകുമാർ, എം അബ്ദുൽ ലത്തീഫ്, എൻ പി നബിൽ, കെ പി അബ്ദുൽ ജബ്ബാർ, പി മാധവൻ, ഉണ്ണികൃഷ്ണൻ പൊന്നാനി, കബീർ അഴീക്കൽ എന്നിവർ പങ്കെടുത്തു.
