പോപുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി
താനൂർ: കള്ളപണത്തിന്റെ പേര് പറഞ്ഞുകൊണ്ട് കേന്ദ്രസർക്കാരും ഇ ഡി യും ഇൻകം ടാക്സും കള്ള കഥകൾ മെനഞ്ഞുണ്ടാക്കി പോപുലർ ഫ്രണ്ടിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി സംഘടനയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ താനൂർ ഡിവിഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തകർ താനൂരിൽ പ്രകടനം നടത്തി താനൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും തുടങ്ങിയ പ്രകടനം നഗരം ചുറ്റി താനൂർ ജംഗ്ഷനിൽ സമാപിച്ചു
ഡിവിഷൻ ഭാരവാഹികളായ നാസർ ബാപ്പു,അബ്ദുറഹ്മാൻ, സിദ്ദീഖ് മൂലക്കൽ,സി പി ഗഫൂർ അഷ്റഫ് ബ്ലോക്ക്, ഫഹദ് ടൗൺ,ഷംസുദ്ദീൻ, ഹാരിസ് എന്നിവർ നേതൃത്വം നൽകി.