റോഡുസുരക്ഷ ബോധവൽക്കരണ മേഖല വിപുലമാക്കണം: റാഫ്.

മലപ്പുറം : വാഹനാപകടങ്ങൾ കുറക്കാനും ഇല്ലാതാക്കുനുമുള്ള ഒറ്റമൂലി തുടർച്ചയായുള്ള ബോധവൽക്കരണമാണെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ.കെ എം.അബ്ദു അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്കൊപ്പം റോഡുസുരക്ഷ രംഗത്ത് ക്രിയാത്മകമായ ഇടപെടലുകൾ വീട്ടമ്മമാരിൽ നിന്നുണ്ടായാൽ ഏറെ പ്രയോചനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള റോഡുസുരക്ഷാ ദിനാചരണത്തിൻ്റെ ഭാഗമായി റോഡ് ആക്സിഡൻറ് ആക് ഷൻ ഫോറം വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ പോലീസും മോട്ടോർ വാഹന തദ്ദേശ വകുപ്പുകളും ചേർന്ന് വേങ്ങര ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ പരിസരത്ത് സംഘടിപ്പിച്ച ജില്ലാതല  സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം.

റോഡുസുരക്ഷ ദിനാചരണ ജില്ലാതല ഉദ്ഘാടനം വേങ്ങര ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ പരിസരത്ത് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ.കെ എം. അബ്ദു ഉദ്ഘാടനം ചെയ്യുന്നു.

പി ടി എ. പ്രസിഡണ്ട് കെ റ്റി.അബ്ദുൽ മജീദ് അധ്യക്ഷനായിരുന്നു. എസ് പി സി, എൻഎസ്എസ്  വിദ്യാർത്ഥികളായ ശരണ്യ, അതുൽ കൃഷ്ണ, ഫാത്തിമ ഫിദ, മുഹമ്മദ് സദ്ദാദ്, ദിൽനമുസ്തഫ, അഭിഷേഖ്, കീർത്തന, ജിതു. രോഹിത് വിജയ്, ബനീറ ബാനു എന്നിവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി ചെയർമാൻ ടി വി. ഹംസ വിതരണം ചെയ്തു.റോഡുസുരക്ഷാ ലഘുലേഖ പ്രകാശനം വേങ്ങര പോലീസ് സബ്ബ് ഇൻസ്പെക്ടർ അശോകൻ പാലത്തിങ്കൽ നിർവ്വഹിച്ചു. എസ് എം സി .ചെയർമാൻ ദിലീപ് കൊളക്കാട്ടിൽ, പ്രിൻസിപ്പൽ ഹെഡ്മിസ്ട്രസു് മിനി ജയൻ,എം കെ .സൈനുദ്ദീൻ ഹാജി, അബ്ദുറഹിമാൻ മാസ്റ്റർ,  എ ഡി. ശ്രീകുമാർ, സാബിറ ചേളാരി, പി. സുഹ്റാബി ടീച്ചർ, ,കെസി.വേണുഗോപാൽ, അഡ്വ.സിഐ.അബ്ദുൽ ഖാദർ,എം എം ബിന്ദു, അലി വേങ്ങര,എൻ.സാവിത്രി ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു. റാഫ് വനിത ഫോറം ജില്ലാ പ്രസിഡണ്ട് ബേബിഗിരിജ സ്വാഗതവും തിരുരങ്ങാടി മേഖലപ്രസിഡണ്ട് എൻ ടി. മൈമൂന നന്ദിയും പറഞ്ഞു.