തിരൂർ നഗരസഭയിലേക്ക് മാർച്ച്

തിരൂർ: തിരൂർ നഗരസഭാ യു ഡി എഫ് ഭരണസമിതിയുടെ അഴിമതി ഭരണത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ ശനിയാഴ്ച നഗരസഭയിലേക്ക് മാർച്ച് നടത്തും.

കെട്ടിട നിയമങ്ങൾ പോലും പാലിക്കാതെയും കോഴ വാങ്ങിയും അനധികൃത കെട്ടിടങ്ങൾക്ക് വ്യാപകമായി അനുമതി നൽകുന്ന കോക്കസ്സാണ് നഗരസഭാ ഭരണം നിയന്ത്രിക്കുന്നത്.

നഗരഹൃദയത്തിൽ പോലും അനധികൃത കെട്ടിട നിർമ്മാണം
ണം വ്യാപകമായി നടക്കു
കയും അവയെല്ലാം നിയന്ത്രിക്കുന്നത് ഭരണക്കാരും അവരുടെ ശിങ്കിടി
മാരും. ഏജന്റ്മാരടക്കമുള്ളവർ
ക്രമവിരുദ്ധമായ പ്രവർത്ത
നങ്ങൾ നടത്തി വരുമ്പോൾ മൗനം പാലിക്കുകയാണ് ഭരണ നേതൃത്വം.
പദ്ധതി പ്രകാരം വ്യക്തിഗത ആനുകൂല്യങ്ങൾ പോലും സമയബന്ധിത
മായി വിതരണം ചെയ്യാൻ
സാധിക്കാത്ത കെടുകാര്യ
സ്ഥതയാണ് നഗരസഭാ
ഓഫീസിൽ നടമാടുന്നത്. കെട്ടിട ഉടമയുടെ സമ്മർദ്ദത്താൽ എം കെ റോഡ് ഇടവഴി റോഡാക്കാൻ താൽപര്യമെടുക്കാത്തതിനാൽ മാർക്കറ്റ് റോഡ് ഏത് സമയവും ഗതാഗതക്കുരുക്കിലാണ്. ടൗൺ പ്ലാനിംഗ് അട്ടിമറിക്കാൻ നീക്കം നടത്തുന്നു.സിറ്റി ജംഗ്ഷൻ തൃക്കണ്ടിയൂർ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടിയില്ല.
മുൻസിപ്പൽ റോഡുകൾ പൂർണ്ണമാകും തകർന്നു കിടന്നിട്ടും അറ്റകുറ്റപ്പണി നടത്തുന്നില്ല.
പ്രതിപക്ഷ വാർഡുകളോടും കൗൺ
സിലർ മാരോടും ചിറ്റമ്മ നയം ഉപേ
ക്ഷമിക്കണമെന്നും ആവശ്യപ്പെട്ടാണ് എൽഡിഎഫ് തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തുന്നത്.
പകൽ 10 ന് തിരുർ കിഴക്കേ അങ്ങാടി
യിൽ നിന്ന് പ്രകടനം ആരംഭിക്കുമെന്ന് എൽ ഡി എഫ് നേതാക്കളായ അഡ്വ എസ് ഗിരീഷ്, അഡ്വ. ദിനേശ് പൂക്കയിൽ, പി പി ലക്ഷ്മണൻ എന്നിവർ അറിയിച്ചു.