പരിസ്ഥിതി ദിനാചരണം കേവലം ചടങ്ങിലൊതുക്കരുത്; മന്ത്രി വി. അബ്ദുറഹിമാൻ.
താനാളൂർ: ജൂൺ- 5 ന് പരിസ്ഥിതി ദിനത്തിൽ
നടക്കുന്ന പരിപാടികൾ കേവലം ചടങ്ങിൽ ഒതുക്കരുതെന്ന് കായിക വകുപ്പ് മന്ത്രി വി. അബദുറഹിമാൻ പറഞ്ഞു. കഴിഞ്ഞ വർഷം തൈ നട്ട കുഴിയിൽ ഈ വർഷവും തൈ നടുന്ന പ്രവണതയിൽ മാറ്റമുണ്ടാകണം.
പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വെച്ച് ദിർഘവീക്ഷണത്തോടുള്ള പദ്ധതികൾ ഏറ്റെടുക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

താനാളൂർ കുടുംബശ്രീ സി.ഡി.എസിൻ്റെ സ്നേഹമരം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താനാളൂർ സി.ഡി.എസിനു കീഴിലെ എല്ലാ അംഗങ്ങളും പരസ്പരം ഫല വ്യക്ഷ തൈകൾ കൈമാറി. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.മല്ലിക അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷൻ ജില്ലാ കോ-ഡിനേറ്റർ ജാഫർ കാക്കുത്ത് മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.സതീശൻ കെ.വി.സിനി, അംഗങ്ങളായ കെ.വി. ലൈജു, കെ. ഫാത്തിമ ബിവി ,
നസ്റി തേത്തയിൽ ,ജുസൈറ വിശാരത്ത്, അസി. സെക്രട്ടറി ഒ.കെ.പ്രേമരാജൻ,
കൃഷി ഓഫിസർ ഡോ.പി. ശിൽപ,

ഐ.ആർ.ടി.സി. പ്രോഗ്രാം ഓഫിസർ ജയ് നോമ നാഥൻ , കുടുംബശ്രീ താനുർ ബ്ലോക്ക് കോ-ഡിനേറ്റ മാരായ ടി. വർഷ , സുജിത , സി.ഡി.എസ് ചെയർപേഴ്സൺ എം.സൗമിനി, വൈസ് ചെയർപേഴ്സൺ ടി. സുലൈഖ, എന്നിവർ സംസാരിച്ചു.

‘