തിരൂർ നഗരസഭയിലെ സിഡിഎസ് തട്ടിപ്പുകൾ സമഗ്രമായി അന്വേഷിക്കണം; മഹിള അസോസിയേഷൻ വനിത മാർച്ച് നടത്തി
തിരൂർ: തിരൂർ നഗരസഭാ കുടുംബശ്രീയിൽ നിന്ന് ലക്ഷങ്ങളുടെ വായ്പ തട്ടിയെടുത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നഗരസഭയിലെ സിഡിഎസ് തട്ടിപ്പുകൾ സമഗ്രമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മഹിള അസോസിയേഷൻ നേതൃത്വത്തിൽ തിരൂർ നഗരസഭാ ഓഫീസിലേക്ക് വനിത മാർച്ച് നടത്തി.
.നഗരസഭയിലെ 10, 11 വാർഡുകളിലെ 50 ഓളം സ്ത്രീകളിൽ നിന്നായാണ് പത്താം വാർഡ് എഡിഎസ് ചെയർപേഴ്സൻ 45 ലക്ഷം രൂപയോളം തട്ടിയെടുത്തത്. 2017ൽ എടുത്ത വായ്പപകൾ തിരിച്ചടവാകാത്തതിനാൽ പലിശയടക്കം 73 ലക്ഷം രൂപയായി വർധിക്കുകയും വായ്പയെടുത്ത സ്ത്രീകൾക്ക് റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചു. നഗരസഭാ കുടുംബശ്രീയിൽ നടന്ന തട്ടിപ്പായിട്ടും ‘നടപടിയെടുക്കാൻ നഗരസഭാ ഭരണ നേതൃത്വം തയ്യാറാക്കാത്തതിലും തട്ടിപ്പിനിരയായവർക്ക് പണം തിരിച്ച് നൽകണമെന്നും, കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് വനിതകളുടെ നേതൃത്വത്തിൻ
തിരൂർ നഗരസഭയിലേക്ക് മാർച്ച് നടത്തിയത്.തിരൂർ സെൻടൽ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് നഗരസഭാ ഓഫീസിന് മുന്നിൽ മഹിളാ അസോസിയേഷൻ തിരൂർ ഏരിയാ പ്രസിഡൻ്റ്
സി പി റംല ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ അനിതകല്ലേരി അധ്യക്ഷയായി. എൻ കെ തങ്കം, ബേബി എന്നിവർ സംസാരിച്ചു. സജ്ന, സീതാലക്ഷ്മി, ആസിയ മോൾ, കെ കദീജ, സബിത വിപി ജാനകി എന്നിവർ നേതൃത്വം നൽകി