തിരൂരിൽ പ്രതിഷേധ കൺവെൻഷൻ നടന്നു.

തിരൂർ: എൽ ഐ സി യെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ എൽഐസി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജനങ്ങളുടെ പ്രതിഷേധ കൺവെൻഷൻ നടന്നു.
തിരൂർ വാഗൺ ട്രാജഡി ടൗൺഹാളിൽ ചേർന്ന കൺവെൻഷൻ എ.എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു.


സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ അധ്യക്ഷനായി. എൽഐസി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി കൃഷ്ണൻ,ജോർജ് കെ ആൻ്റണി, വി പി സോമസുന്ദരൻ ,സി വിജയലക്ഷ്യി
അഡ്വ പി ഹംസക്കുട്ടി, അഡ്വ യു സൈനുദീൻ എന്നിവർ സംസാരിച്ചു. സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി
വിപി സഖറിയ സ്വാഗതവും കെ വി പ്രസാദ് നന്ദിയും പറഞ്ഞു.