തിരൂർ നിവാസി കൂട്ടായ്മ കമ്മിറ്റിയുടെ ഭാരവാഹിയോഗവും, അവാർഡ് ജേതാവിനെ ആദരിക്കലും

തിരൂർ: തിരൂർ നിവാസി കൂട്ടായ്മ കമ്മിറ്റിയുടെ ഭാരവാഹിയോഗവും, ഡയബറ്റീസ് ഇന്ത്യ (USV) നേഷണൽ അവാർഡ് ജേതാവുമായ ഡോ.ബി.ജയകൃഷ്ണനെ ആദരിക്കലും തിരൂരിന്റെ ജനകീയ എം.എൽ എ കറുക്കോളി മൊയ്തീൻ നിർവ്വഹിച്ചു.

പരിപാടിയിൽ തിരൂർ നിവാസി കൂട്ടായ്മ കമ്മിറ്റി പ്രസിഡന്റ് അരുൺ ചെമ്പ്ര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മുബാറക് കൊടപ്പനക്കൽ സ്വാഗതവും ,

കൗൺസിലർമാരായ വിപി ഹാരിസ്, ഐ പി .ഷാജിറ തിരൂർ നിവാസി കൂട്ടായ്മയുടെ ഭാരവാഹികളായ എം.എം അലി, നൗഫൽ മേച്ചേരി, അസീസ് മാവും കുന്ന്, തിരൂർ, ഖാജാ മുല്ലശ്ശേരിയകത്ത്, അഡ്വ.സെബീന, സൽമഭായ്, ആമിന മോൾ, ഷെബീർ നെല്ലിയാളി, മുഹമ്മദാലി നെടിയിൽ, മൻസൂർ നെടിയിൽ, രാജേഷ് മാങ്ങാട്ടിരി, പ്രദീപ് മാങ്ങാട്ടിരി ,റാഫി തിരൂർ എന്നിവർ സംസാരിച്ചു.
