മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ശക്തമായ സുരക്ഷ; അനുഗമിക്കാന്‍ നാല്‍പ്പതംഗസംഘം; വഴികള്‍ അടച്ചു
കോട്ടയം: പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. കോട്ടയത്തെ KGOA സംസ്ഥാന പ്രതിനിധി സമ്മേളനം നടക്കുന്ന മാമന്‍ മാപ്പിള ഹാളിലും അതീവ ശക്തമായ സുരക്ഷയാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. യാത്രകളില്‍ നാല്‍പതംഗസംഘം മുഖ്യമന്ത്രിയെ അനുഗമിക്കും.
ഒരു പൈലറ്റ് വാഹനത്തില്‍ അഞ്ച് പേര്‍, രണ്ടു കമാന്‍ഡോ വാഹനത്തില്‍ പത്തുപേര്‍. ദ്രുതപരിശോധനാസംഘത്തില്‍ എട്ടുപേര്‍ എന്നിങ്ങനെയുണ്ടാകും. ഇതിന് പുറമേ ജില്ലയില്‍ ഒരു പൈലറ്റും എസ്‌കോര്‍ട്ടും അധികമായെത്തും.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ക്കുള്ള സുരക്ഷയ്ക്കു പുറമെയാണ് ഇത്. കോട്ടയത്തു മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ പ്രവേശിക്കുന്നതിനു കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
പരിപാടിക്ക് എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പാസ് വേണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കോട്ടയം നഗരത്തില്‍ കടുത്ത ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. പ്രതിഷേധ സമരങ്ങള്‍ ശക്തമായതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.മുഖ്യമന്ത്രി താമസിക്കുന്ന നാട്ടകം ഗസ്റ്റ് ഹൗസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നലെ സംസ്ഥാനത്തുടനീളം കോണ്‍ഗ്ര്‌സ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സെക്രട്ടേറിയറ്റിലേക്കും കളക്ട്രേറ്റുകളിലേക്കും നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, കൊല്ലം എന്നിവിടങ്ങളില്‍ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു.