Fincat

കോഴിക്കോട് പെട്രോൾ പമ്പിൽ കവർച്ച നടത്തിയ എടപ്പാൾ സ്വദേശി പിടിയിൽ

കോഴിക്കോട്: കോട്ടൂളി പെട്രോൾ പമ്പിലെ കവർച്ച പ്രതി പിടിയിൽ. മലപ്പുറം എടപ്പാൾ കാലടി സ്വദേശി ഇരുപത്തിരണ്ടു വയസുകാരൻ മുള്ളമടക്കിൽ സാദിഖാണ് കോഴിക്കോട് നഗരത്തിലെ ഹോസ്റ്റലിൽ നിന്ന് പിടിയിലായത്. പ്രതി പമ്പിലെ മുൻ ജീവനക്കാരനായിരുന്നു.

1 st paragraph

കഴിഞ്ഞ ദിവസമാണ് കവർച്ച നടന്നത്. പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മർദ്ദിച്ച് അൻപതിനായിരം രൂപയാണ് ഇയാൾ കവർന്നത്. മോഷ്ടാവ്‌ ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരൻ പമ്പിന്റെ പരിസരത്ത് പരിശോധന നടത്തുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് മുളകുപൊടി വിതറിയശേഷമായിരുന്നു ആക്രമണം.

2nd paragraph