അസ്ലം തിരൂരിനെതാനാളൂർ ഗ്രാമ പഞ്ചായത്ത് ആദരിക്കും.

താനൂർ: നിരവധി ലോഗോകൾ രൂപകൽപന ചെയ്ത അസ്ലം തിരുരിനെ താനാളൂർ ഗ്രാമ പഞ്ചായത്ത് ആദരിക്കും. ആരോഗ്യ മേഖലയിൽ താനാളൂർ ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന ജനകീയാരോഗ്യം@2 എന്ന പദ്ധതിയുടെ ലോഗോ രൂപകൽപന ചെയ്തതിനാണ് അസ്ലമിനെ ആദരിക്കുന്നത്. 13 ന് തിങ്കളാഴ്ച രാവിലെ കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന കായിക, ഹജ്ജ്, വഖഫ് , റെയിൽവെ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പഞ്ചായത്തിന്റെ ഉപഹാരം സമർപ്പിക്കും. തുമരക്കാവ് എ.എൽ.പി സ്കൂൾ അറബിക് അധ്യാപകനാണ് അസ്‌ലം.
ചിത്രരചന, ലോഗോ രൂപകൽപന, കവിത,മാപ്പിള ഗാനരചനാ രംഗങ്ങളിൽ സജീവമാണ്. രേഖാചിത്രങ്ങൾ കൂടാതെ ജലച്ചായത്തിലും, അക്രിലിക്,എണ്ണച്ചായം തുടങ്ങിയ വ്യത്യസ്ത മാധ്യമങ്ങളുപയോഗിച്ചും ചിത്രരചന നടത്തുന്നു. 2013 ലെ ആൾ കേരള കിൻറർ ഫെസ്റ്റ് ലോഗോ 2017കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ ലോഗോ.
നിരവധി തവണ ജില്ലാ, സബ് ജില്ലാ കലോത്സവ, ശാസ്ത്രോത്സവ ലോഗോകൾ
വിവിധ അധ്യാപക സംഘടനകളുടെ സംസ്ഥാന സമ്മേളനങ്ങളുടെ ലോഗോ
മലയാളം അധ്യാപകരുടെ കൂട്ടായ്മയായ തിരൂർ മലയാളം ലോഗോ
2018 ൽ കണ്ണൂരിൽ വെച്ചു നടന്ന നാഷണൽ സ്കൂൾ ഗെയിംസ് തൈക്വാൺഡോ ചാമ്പ്യൻഷിപ്പ് ലോഗോ.

ഈ വർഷം കോഴിക്കോടു വെച്ചു നടന്ന നാഷണൽ ഫൂട് വോളി ചാമ്പ്യൻഷിപ്പ് ലോഗോ കാട്ടിലങ്ങാടി ഹയർ സെക്കൻ്ററി സ്കൂൾ ശതാബ്ദി ലോഗോ
ഈ മാസം മെയ് 1 മുതൽ 12 വരെ തിരുവനന്തപുരത്തു വെച്ച് നടന്ന പ്രഥമ കേരള ഒളിംബിക് ഗെയിംസിൻ്റെ ലോഗോ*

ഏറ്റവും അവസാനമായി കേരളത്തിലെ പ്രശസ്തമായ ജി.വി.രാജ സ്ർട്സ് സ്കൂളിൻ്റെയും, തൃശൂർ സ്പോർട്സ് ഡിവിഷൻ്റെയും ലോഗോകൾ എല്ലാം അസ്ലം തിരുരിന്റെ സൃഷ്ടികളാണ്.

നിരവധി സ്ഥാപനങ്ങൾക്കു വേണ്ടിയും, ജില്ലയ്ക്കകത്തും പുറത്തുമുള്ള വിദ്യാലയങ്ങൾക്കു വേണ്ടിയും ലോഗോ രൂപകൽപന ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ഖത്തർ ആസ്ഥാനമായി നടന്ന ഗ്ലോബൽ മാപ്പിളപ്പാട്ടു രചനാ മത്സരത്തിൽ 110 രചനകളിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ചു.
കേരള സർക്കാറിൻ്റെ വിദ്യാഭ്യാസ വകുപ്പിൻ്റെ പാഠ പുസ്തകങ്ങൾക്കു വേണ്ടി ചിത്രങ്ങൾ വരച്ചിട്ടുണ്ട്.