Fincat

ഹവാല പണം തട്ടിയ കേസിൽ പ്രതികൾ കുറ്റിപ്പുറം പോലീസിൻ്റെ പിടിയിൽ

കുറ്റിപ്പുറം: തങ്ങൾ പടിയിലെ ഹവാല പണം തട്ടിയ കേസിൽ പ്രതികൾ കുറ്റിപ്പുറം പോലീസിൻ്റെ വലയിൽ. ഒരാഴ്ച മുമ്പ് തങ്ങൾ പടി സ്വദേശിക്ക് പണം നൽകാൻ എത്തിയ ബി പി അങ്ങാടി സ്വദേശിയിൽ നിന്നും പണം തട്ടിയെടുത്ത കേസിലെ പ്രതികളാണ് പോലീസിൻ്റെ പിടിയിലായത്. അടിമാലത്തൂർ സ്വദേശി മുത്തപ്പൻ ലോറൻസ് (26) വിളപ്പിൽ ശാല സ്വദേശികളായ താജുദ്ദീൻ (42) സുൽഫി നവാസുദീൻ (43) പാല ചുവട് സ്വദേശി ബഷീർ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

1 st paragraph
1 ബഷീർ (നീല) 2 സുൽഫി ഖാൻ 3 നവാസുദ്ദീൻ 4 മുത്തപ്പൻ ലോറൻസ് 5 താജുദീൻ


സംഘത്തിൻ്റെ തട്ടിപ്പ് രീതി പോലീസ് പറയുന്നത് ഇങ്ങനെ
ഇവരുടെ സംഘവുമായി ബന്ധപെട്ട ഒരാൾ ഗൾഫിലുണ്ട്. ഇയാൾ ഗൾഫിലെ ഹവാല ഏജന്റിനെ സമീപിച്ച് 25000 രൂപ നൽകി ഇത് തങ്ങൾ പടിയിൽ ഹമീദ് എന്നയാൾക്ക് കൊടുക്കണം എന്ന് ശട്ടം കെട്ടുന്നു. ഹമീദിന്റേത് എന്ന് പറഞ്ഞ് ഇയാൾ നൽകിയ നമ്പർ തിരുവനന്തപുരത്തുള്ള ഈ സംഘാംഗത്തിന്റേതായിരിക്കും. ഗൾഫിൽ ഈ പണം നൽകുന്നതിന് തൊട്ട് മുമ്പ് ഇവർ വളാഞ്ചേരി ഭാഗത്തെ ലോഡ്ജിൽ മുറിയെടുത്തിരുന്നു. സംസാര ശൈലിയിൽ സംശയം തോന്നാതിരിക്കാൻ ഹമീദ് എന്ന പേരിൽ ഫോണെടുത്ത് സംസാരിക്കാനാണ് ഇന്നാട്ടുകാരായ ബഷീറിനെ ഉൾപ്പെടുത്തിയത്. ഇവിടത്തെ ഹവാല വിതരണക്കാരൻ പണം നൽകാനായി ഹമീദിനെ വിളിക്കുമ്പോൾ ബഷീർ ഫോണെടുത്ത് വിതരണക്കാരനോട് കെൽട്രോണിനുള്ളിലെ ആളൊഴിഞ്ഞ ഭാഗത്തെ റോഡിലേക്ക് വരാനാവശ്യപ്പെട്ടു. സ്കൂട്ടറിൽ ഇവിടെയെത്തിയ വിതരണക്കാരനെ പണം നൽകുന്ന സമയത്ത് ഒരു കാറിലെത്തിയ സംഘം പൊലീസ് ആണെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി. വിതരണക്കാരൻ്റെ കയ്യിലുള്ള പണം തട്ടിയെടുത്ത് കണ്ടനകം ആനക്കര റോഡിൽ ഇറക്കിവിട്ടു. വിതരണക്കാരൻ വന്ന സ്കൂട്ടറിലെ പണമെടുത്ത ശേഷം ബഷീറും മറ്റൊരാളും തവനൂർ റോഡ് ജംഗഷനിൽ അതുപേക്ഷിചു കടന്നു. മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ ഇവർക്ക് ഹവാല തട്ടിയതിന് കേസുണ്ട്. ആ കേസിൽ ഇവരെ അറസ്റ്റ് ചെയ്യാതിരിക്കാൻ മുങ്ങി നടക്കുകയായിരുന്നു. പെരിന്തൽമണ്ണക്കടുത്ത് താമസിക്കുന്ന ബഷീർ നിരവധി മാലപൊട്ടിക്കൽ കേസിലും പ്രതിയാണ്.ഇവർ നിരവധി പിടിച്ചു പറിക്കേസുകളിലും ബോംബെറിഞ്ഞ കേസുകളിലും പ്രതികളാണ്. കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിൽ, എസ് ഐ മാരായ നിഷിൽ, പ്രമോദ്, എ എസ് ഐ ജയപ്രകാശ്, എസ് സി പി ഒ രാജേഷ്, ജയപ്രകാശ്, സി പി ഒ ഉമേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

2nd paragraph