മുഖ്യമന്ത്രിയെ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രകടനം നടത്തി
തിരൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. ടൗൺ ഹാൾ പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ്സ്റ്റാൻറ് പരിസരത്തു സമാപിച്ചു.തുടർന്ന് നടന്ന പ്രതിഷേധയോഗം മഹിളാ അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഗീത പള്ളിയേരി ഉദ്ഘാടനം ചെയ്തു.

സി പി റംല അധ്യക്ഷയായി. രജനി മുല്ലയിൽ, പി വസന്ത, കെ ഉഷ, അനിത കല്ലേരി, ബേബി, സുനന്ദ എന്നിവർ സംസാരിച്ചു. ഇ സീനത്ത് ഇസ്മായിൽ സ്വാഗതവും, എം ഇ വൃന്ദ നന്ദിയും പറഞ്ഞു.