വിദ്യാലയങ്ങളുടെ ചരിത്ര സ്മാരക സന്ദർശനം തുടങ്ങി.


തിരുന്നാവായ: പ്രാദേശിക ചരിത്ര പഠനം.പരിസ്ഥിതി പഠനം എന്നിയെ ആസ്പതമാക്കി പ്രൈമറി തലം മുതൽ ഹയർ സെകന്ററി തലം വരെയുള്ള പാഠ്യ പദ്ധതികളെ ആസ്പ്തമാക്കി ചരിത്ര സ്മാരകങ്ങൾ കണ്ടത്തി റിപ്പോർട്ട് തയ്യാറക്കലിൻ്റെ ഭാഗമായി ഈ അധ്യയന വർഷത്തിൽ തിരുന്നാവായിലെ മാമാങ്ക സ്മാരകങ്ങൾ ഇന്ന് മുതൽ സന്ദർശനം ആരംഭിച്ചു.


കേരളത്തിൻ്റെ അകത്തും പുറത്ത് നിന്നും മായി നുറുകണക്കിന് വിദ്യാലയങ്ങളിൽ നിന്നായി ആയിരക്കണക്കിന് ‘വിദ്യാർത്ഥികൾ ഇവിടെ സന്ദർശിക്കാൻ എത്താറുണ്ട്. ചരിത്ര സ്മാരകങ്ങളായ ചങ്ങമ്പള്ളി കളരി, പഴുക്കാമണ്ഡപം, മരുന്നറ’, നിലപാട് തറ, മണിക്കിണർ, ബന്തർ കടവ് എന്നിവ സന്ദർശിക്കുന്ന വിദ്യാർത്ഥികൾ ‘തുഞ്ചൻ പറമ്പ്, പടിഞ്ഞാറേക്കര ബീച്ച് സന്ദർശിച്ചാണ് മടങ്ങാറുള്ളത്.ഈ അധ്യയന വർഷം ആദ്യ സന്ദർശനത്തിന് എത്തിയത് തിരുർഗവൺമെൻ്റ് യുപി സ്കൂളിലെ സോഷ്യൽ ക്ലബ്ബ് കൺ വീനർ ബിന്ദു, എസ് എസ് അംഗങ്ങളായ ജഗ്ദീസ് കുമാർ, വിനോദ്. പ്രശാന്ത് കുമാർ ,മൻസൂർ,ഷേർളി എന്നിവരുടെ നേത്വം ത്തിൽ എത്തിയ വിദ്യാർത്ഥികളെ വാർഡ് മെമ്പർ പറമ്പിലിൽ ഹാരിസും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകി. നവാമുകുന്ദ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ പി പരമേശ്വരൻ’, മാമാങ്കം മെമ്മോറിയൽ ട്രസ്സ് സെക്രട്ടറി വാഹിദ് ആയപള്ളി, സ്മാരകം കെയർടേക്കർ ചിറക്കൽ ഉമ്മർ ,മുരളി ചെമ്മൻക്കാട്ടിൽ
ജീവനക്കാരായ എം പി ഗിത ,വിഷ്ണു ആനക്കര എന്നിവർ പങ്കെടുത്തു.വിദ്യാർത്ഥികൾക്ക് ഗാന്ധി സന്ദേശ പുസ്തകങ്ങൾ വിതരണം ചെയ്തു