ഇന്ന് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത് 3253 പേർക്ക്, ഏഴു മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന. ഇന്ന് 3253 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 3162 പേർക്കായിരുന്നു രോഗം. ഇന്നുണ്ടായ ഏഴുമരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ നാലുപേർ കോട്ടയം സ്വദേശികളും മൂന്നുപേർ എറണാകുളം സ്വദേശികളുമാണ്. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികൾ. 841 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 641 എണ്ണം തിരുവനന്തപുരത്തും 409 എണ്ണം കോട്ടയത്തുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് കേസുകൾ കൂടുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്നത് ആശ്വാസമാണെന്ന് മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒമിക്രോണടക്കമുള്ള വകഭേദങ്ങൾ മാത്രമാണ് സംസ്ഥാനത്ത് ഇപ്പോഴുമുള്ളത്. ജാഗ്രതയിൽ കുറവ് വരുത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. .