സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസത്തെ ഉയർച്ചയ്ക്ക് ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 38120 രൂപയായി. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 480 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഇന്നലെ 160 രൂപയുടെ വർധനവാണ് ഉണ്ടായത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 10 രൂപ ഇന്ന് കുറഞ്ഞു. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 20 രൂപയുടെ വർധനവുണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4765 രൂപയാണ്.18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപയുടെ കുറവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 15 രൂപയുടെ വർധനവാണ് ഉണ്ടായത്. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3935 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില 66 രൂപയാണ്.