സംസ്ഥാനത്ത് ഒന്നാമതെത്തിയ കൊട്ടുക്കര സ്കൂളിന് ജില്ലാ പഞ്ചായത്തിന്റെആദരം
മലപ്പുറം: ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാലയമെന്ന ബഹുമതിക്ക് അർഹരായ കൊട്ടുക്കര പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിനെ മലപ്പുറം ജില്ലാ പഞ്ചായത്ത്ഭരണസമിതി സ്കൂളിലെത്തി ആദരിച്ചു.
സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം കെ റഫീഖയിൽ നിന്ന് സ്കൂൾ മാനേജർ എം അബൂബക്കർ ഹാജി പ്രിൻസിപ്പൽ എം അബ്ദുൽമജീദ്, പി ടി എ പ്രസിഡൻറ് അഡ്വക്കേറ്റ് കെ കെ ശാഹുൽ ഹമീദ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. 1255 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും ഉപരിപഠന യോഗ്യത നേടുകയും 272 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിക്കുകയും ചെയ്തതിനാണ് ഉപഹാരം.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മായിൽ മൂത്തേടം, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ രമേശ് കുമാർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ്,വികസന സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൺ സറീന ഹസീബ്, മുനിസിപ്പൽ ചെയർപേഴ്സൺ സി. ടി. ഫാത്തിമത്ത് സുഹറാബി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി. കെ. സി. അബ്ദുറഹ്മാൻ,ടി പിഎം ബഷീർ, കെ.ടി. അഷ്റഫ്, എം.പി. ശരീഫ ടീച്ചർ, സുഭദ്ര ശിവദാസൻ,സലീന ടീച്ചർ,ശ്രീദേവി പ്രാക്കുന്ന്, റൈഹാന കുറുമാടൻ, വിജയഭേരി കോർഡിനേറ്റർ .ടി . സലീം, കെ ടി അബ്ദുറഹ്മാൻമാസ്റ്റർ, അഡ്വ:എൻ എ കരീം, പി അവറാൻകുട്ടി, വി പി സിദ്ദീഖ്, എം ഹംസ ഹാജി എന്നിവർ പ്രസംഗിച്ചു.