Main Banner

ബി ജെ പി സൈന്യത്തെ ആർഎസ്എസ് വത്ക്കരിക്കാൻ ശ്രമിക്കുന്നു: എ ഐ വൈ എഫ്

മലപ്പുറം: അഗ്നിപഥ്‌ പദ്ധതിയിലൂടെ ചെറുപ്പക്കാർക്ക് സൈന്യത്തിൽ താൽക്കാലിക ജോലി നൽകുന്നതിലൂടെ രാജ്യസുരക്ഷ അസ്ഥിരപ്പെടുമെന്നും, സൈന്യത്തെ ആർ എസ് എസ് വത്ക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും എ ഐ .വൈ എഫ് ആരോപിച്ചു.

1 st paragraph

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ്‌ പദ്ധതി  പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എ ഐ വൈ എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം ദൂരദർശൻ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.എ ഐ വൈ എഫ് സംസ്ഥാന ജോയിൻ സെക്രട്ടറി അഡ്വ കെ കെ സമദ് ഉദ്ഘാടനം ചെയ്തു ചെയ്തു.ജില്ലാ പ്രസിഡണ്ട് സിപി നിസാർ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി അഡ്വ ഷഫീർ കിഴിശ്ശേരി,കെ പ്രഭാകരൻ,എംപി സ്വാലിഹ് തങ്ങൾ നിതിൻ രാജ്,കെ പി അസീസ് ബാവ,ആര്യ ജയരാജ് എന്നിവർ സംസാരിച്ചു.

2nd paragraph

ഇ വി അനീഷ് സ്വാഗതവും കെ വി നാസർ നന്ദിയും പറഞ്ഞു