Fincat

നിർഭയത്തോടെ തെരുവുകളെ സജീവമാക്കുന്ന സമരോത്സുകതയാണ് രാജ്യം തേടുന്നത്: മുവാറ്റുപുഴ അഷ്റഫ് മൗലവി

.

മലപ്പുറം: നിർഭയത്തോടെ തെരുവുകളെ സജീവമാക്കുന്ന സമരോത്സുകതയാണ് രാജ്യം തേടുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻറ് മുവാറ്റുപുഴ അഷ്റഫ് മൗലവി പ്രസ്ഥാവിച്ചു. എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റി തിരൂർ വാഗൺ ട്രാജഡി ഹാളിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിഡൻറ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാർ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടം എല്ലാ വിധ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ട് ഫാഷിസ്റ്റ് അജണ്ടകൾ നടപ്പിലാക്കുകയാണ്. കേരളത്തിൽ നടക്കുന്നത് ഇടതു സർക്കാരും ആർ എസ് എസും തമ്മിലുള്ള പരസ്പര ധാരണയോടെയുള്ള ഭരണമാണ്.
എസ്ഡിപിഐ മുന്നോട്ട് വെക്കുന്ന നിർഭയ രാഷ്ട്രീയ മുന്നേറ്റം മറ്റുള്ളവരെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്.
ത്യാഗവും സമർപ്പണവും സന്നദ്ധയുമുള്ള ഒരു ജനകീയ മുന്നേറ്റത്തിന് മാത്രമേ തിരുത്തൽ ശക്തിയാവാൻ കഴിയൂ. അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലയിൽ ആവശ്യത്തിന് പ്ലസ് വൺ ബാച്ച് അനുവദിക്കണമെന്ന പ്രമേയം ജില്ലാ സെക്രട്ടറി ഷെരീഖാൻ അവതരിപ്പിച്ചു.

2nd paragraph

ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച്.അശ്റഫ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മാഈൽ, റോയ് അറക്കൽ, വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് മാസ്റ്റർ, സംസ്ഥാന സെക്രട്ടറിമാരായ ജോൺസൺ കണ്ടഞ്ചിറ കൃഷ്ണൻ എരഞ്ഞിക്കൽ , പി.ജമീല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.പി അമീറലി, മുസ്തഫ പാലേരി , ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി,
ജില്ലാ സെക്രട്ടറി മുർഷിദ് ഷമീം തുടങ്ങിയവർ സംസാരിച്ചു.