സൗഹൃദവേദി തിരൂര്‍ ഡോ.പി.വി.എ.കെ ബാവയെ ആദരിച്ചു
തിരൂര്‍: സീനിയര്‍ സര്‍ജനും മുന്‍ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ഡോ.പി.വി.എ.കെ ബാവയെ സൗഹൃദവേദി തിരൂർ തുഞ്ചൻപറമ്പിൽ നടന്ന ചടങ്ങിൽ ആദരിച്ചു ഡോ ബാവയുടെ ആരോഗ്യ മേഖലയിലേയും സാമൂഹ്യ സേവന രംഗത്തേയും പ്രവർത്തനങ്ങൾ പുതിയ തലമുറ മാതൃകയാക്കേണ്ട താന്നെന്ന് ആദരവ് സമ്മേളനം ഉൽഘാടനം ചെയ്തു കേരളാ പിഎസ്‌സി ചെയർമാൻ അഡ്വ എംകെ സക്കീർ അഭിപ്രായപ്പെട്ടു
സമൂഹത്തിലെ പാവങ്ങളെയും സാധാരണക്കാരേയും ചേർത്തു പിടിക്കുന്നതിലും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന തിന്നും അദ്ദേഹം മുന്തിയ പരിഗണനയാണ് നൽകിയിരുന്നത് , തിരൂര്‍ പൊന്നാനി ആശുപത്രികളിൽ സേവനം അനുഷ്ടിച്ചിരുന്നപ്പോൾ സന്നദ്ധ പ്രവർത്തകരെ ഉപയോഗപെടുത്തി സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചിരുന്നു , സർജറി വിദഗ്ധനായിരുന്ന അദ്ദേഹം നിരവധി ജീവനുകൾ രക്ഷിച്ചിട്ടുണ്ട് വൈദ്യ ശാസ്ത്രത്തെ കച്ചവട വൽകരിക്കുന്നതിനെ അദ്ദേഹം എന്നും എതിരായിരുന്നു , അവശത അനുഭവിക്കുന്നവരെ കണ്ടറിഞ്ഞു സഹായിക്കാൻ മനസ്സു കാണിച്ചിരുന്നു എന്നും അഡ്വ എംകെ സക്കീർ അഭിപ്രായപ്പെട്ടു യോഗത്തിൽ സൗഹൃദ വേദി തിരൂർ സെക്രട്ടറി കെകെ റസാക്ക് ഹാജി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് കെപിഒ റഹ്മത്തുള്ള അദ്ധ്വക്ഷം വഹിച്ചു. തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എ.പി നസീമ, എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ പിഎ ഫസൽഗഫൂർ ,, മലബാര്‍ ഗോള്‍ഡ് സ്ഥാപക ഡയക്ടർ കാപ്പൻ ജബ്ബാർ , ആസ്റ്റര്‍ മിംസ് ഡയറക്ടര്‍ എഞ്ചിനീയര്‍ അഹമ്മദ് മൂപ്പന്‍, പിഎ കോളേജ് ചെയർമാൻ അബ്ദുള്ള ഇബ്രാഹിം ഹാജി, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.എം ഷാഹുല്‍ ഹമീദ് , തിരൂർ ഡിവൈഎസ്പി വിവി ബെന്നി, ഡോ നൗഷാദ്, ഡോ ഹസ്സൻ ബാബു, ഹുസ്സെൻ കോയ തങ്ങൾ, കെവി അബ്ദുൽ ഖയൂം, ജലീൽ മലബാർ, കൂടാത്ത് മുഹമ്മതു് കുട്ടി ഹാജി, ഡോ സലാഹുദ്ദീൻ, ടികെ അഷറഫ്, പി പി ഏന്തീൻകുട്ടി, കാദർ കൈനിക്കര ,ഷമീർ കളത്തിങ്ങൽ, ഹമീദ് കൈനിക്കര ,മുനീർ കുറുംബടി, കെ ഷാഫി ഹാജി , പിപി അബ്ദു റഹിമാൻ ,ഷഫീഖ് മലബാർ തുടങ്ങി സാമൂഹ്യ സാംസ്കാരികരം ങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു ഡോ പിവിഎകെ ബാവ സമുചിതമായി മറുപടി പറഞ്ഞു