Fincat

പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവാവ് പിടിയിൽ

പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മ യുവാവ് പിടിയിൽ

മലപ്പുറം: പതിമൂന്ന് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ. അരീക്കോടാണ് സംഭവം. കണ്ണൂർ പാട്യം ചാമവളയിൽ വീട്ടിൽ സി. മഹ്റൂഫിനെയാണ് (42) അറസ്റ്റ് ചെയ്തത്.

1 st paragraph

പതിമൂന്നുകാരനായ കുട്ടിയെ കൗൺസലിംഗിന് വിധേയനാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയുടെ കുടുംബം അരീക്കോട് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

2nd paragraph

വടകരയിലെ ജോലി സ്ഥലത്ത് നിന്നാണ് ഇയാൾ പിടിയിലായത്. പ്രതി കുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കിയതായി പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾക്കെതിരെ പോക്സോ പ്രകൃതിവിരുദ്ധ പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.