നഗരസഭ കൗൺസിലറും ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ വി കെ റിറ്റു അന്തരിച്ചു
മലപ്പുറം: മലപ്പുറം നഗരസഭ കൗൺസിലറും ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ വി കെ റിറ്റു(33) അന്തരിച്ചു. ഡിവൈഎഫ്ഐ മലപ്പുറം ബ്ലോക്ക് പ്രസിഡന്റായിരുന്നു. എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു.

മൈലപ്പുറം കാളന്തട്ട സ്വദേശിയും മലപ്പുറം നഗരസഭാ കൈനോട് 31-ാം വാർഡ് കൗൺസിലറുമായിരുന്നു ഡിവൈഎഫ്‌ഐ മലപ്പുറം ബ്ലോക്ക് പ്രസിഡന്റായിരുന്നു. സിപിഐ (എം ) കോട്ടപ്പടി ലോക്കൽകമ്മിറ്റി, മൈലപ്പുറം ബ്രാഞ്ച് അംഗം, മലപ്പുറം എയിഡഡ് സ്‌കൂൾ ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരൻ എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ച് വരുമ്പോഴാണ് അസുഖ ബാധിതനായത്. സ
അച്ഛൻ പരേതനായ കോരക്കുട്ടി. മാതാവ്: കാർത്ത്യായനി. ഭാര്യ : ദിദി . രണ്ടുമാസം പ്രായമുള്ള ഒലിൻ ദിദിനാണ് ഏക മകൻ.സഹോദരി : വി കെ പ്രിയങ്ക (പെരിന്തൽമണ്ണ അർബൻ സഹകരണ ബാങ്ക്)