Main Banner

നാലു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയില്‍

മലപ്പുറം: മൂന്നു എന്‍.ഡി.പി. കേസ്‌ ഉള്‍പ്പെടേ പത്തോളം കേസുകളിലെ പ്രതിയും സുഹൃത്തും നാലു കിലോ കഞ്ചാവുമായി മലപ്പുറത്ത്‌ പിടിയില്‍.
മലപ്പുറം ടൗണ്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌ മൊത്ത വില്‍പന നടത്തുന്ന താമരശ്ശേരി സ്വദേശി അടിമറിക്കല്‍ വീട്ടില്‍ സൈനുള്‍ ആബിദ്‌ (37), കൊപ്പം സ്വദേശി പൊട്ടച്ചിറയില്‍ വീട്ടില്‍ അഷറഫലി എന്നിവരെയാണ്‌ മലപ്പുറം ഇന്‍സ്‌പെക്‌ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ മലപ്പുറം പോലീസ്‌ മുണ്ടുപറമ്പ്‌ കോളേജിന്‌ സമീപത്ത്‌ വെച്ച്‌ പിടികൂടിയത്‌.

1 st paragraph

ആബിദിന്‌ മൂന്നു എന്‍.ഡി.പി. കേസ്‌ ഉള്‍പെടേ പത്തോളം കേസുകള്‍ നിലവില്‍ ഉണ്ട്‌ .
മലപ്പുറം ഒ എസ്‌.ഐ മാരായ അമീറലി, മിഥുന്‍, ഗിരീഷ്‌ . എ.എസ്‌.ഐ സിയാദ്‌ കോട്ട, ഗോപീ മോഹന്‍ , പോലീസ്‌ ഉദ്യോഗസ്‌ഥരമായ ഹമീദലി, ഷഹേഷ്‌ , ദിനു , ജസീര്‍ , സലിം, ദിനേഷ്‌ , രഞ്ചിത്ത്‌, സിറാജ്‌ എന്നിവരാണ്‌ പ്രതി പിടികൂടി അന്വേഷണം നടത്തുന്നത്‌.

2nd paragraph