Fincat

പ്രകൃതിവിരുദ്ധ പീഢനം; മദ്ധ്യവയസ്കൻ അറസ്റ്റിൽ

തിരൂർ: വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയ മദ്ധ്യവയസ്കൻ അറസ്റ്റിൽ ഹൈസ്കൂൾ വിദ്യാർത്ഥികളെ ലഹരിമരുന്ന് നൽകി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ തലക്കടത്തൂർ സ്വദേശി കുന്നത്ത് പറമ്പിൽ മുസ്തഫ(59)യെ തിരൂർ പോലീസ് പിടികൂടി.

1 st paragraph

ലഹരിയുല്പന്നങ്ങളായ ഹാൻസ്, കഞ്ചാവ്ബീഡി എന്നിവ കുട്ടികൾക്ക് നൽകി സൗഹൃദമുണ്ടാക്കുകയാണ് പ്രതിയുടെ രീതി. പിന്നീട് ഇവ തേടി സമീപിക്കുമ്പോഴാണ് പീഡനത്തിനിരയാക്കിയിട്ടുള്ളത്. വീട്ടുകാർ കുട്ടികളിൽ നിന്ന് ഹാൻസും ബീഡിയും കണ്ടെടുത്തതോടെയാണ് വിവരങ്ങളറിഞ്ഞ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ ജലീൽ കറുത്തേടത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജിത്ത്, സിവിൽ പോലീസ് ഓഫീസർ ഉണ്ണിക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

2nd paragraph