എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും മോട്ടിവേഷന്‍ ക്ലാസും സംഘടിപിച്ചു

തിരൂര: നടുവിലങ്ങാടി പുളിക്കലകത്ത് കുടുംബത്തിൽ നിന്നും എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ ചടങ്ങും, മോട്ടിവേഷന്‍ ക്ലാസും സംഘടിപിച്ചു. ചടങ്ങ് കുടുംബത്തിന്റെ മാര്‍ഗ്ഗ ദര്‍ഷിണിയും, അധ്യാപകനുമായ കെ. ടി. അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു.

വിദ്യാര്‍ഥികള്‍ പഠിച്ചു വളര്‍ന്നു ഉന്നത തലങ്ങളില്‍ എത്തുമ്പോള്‍ സ്വന്തം മാതാ പിതാക്കളെ പോലും പുറം കാലു കൊണ്ട്‌ അടിക്കുകയും, അവരെ വൃദ്ധ സദനത്തിൽ എത്തിക്കുന്ന പ്രവണതയും ആണ് ഇപ്പോൾ ഞമ്മൾ കണ്ടു കൊണ്ടിരിക്കുന്നതന്നും, രക്ഷിതാക്കളെ അനുഗ്രഹം കിട്ടാതെ ഒരു ഉന്നതിയിലും ഞമ്മൾ എത്തുകയില്ല എന്നും ഉല്‍ഘാന പ്രസംഗം നിര്‍വഹിച്ചു അബൂബക്കര്‍ മുസ്ലിയാര്‍ ഓര്‍മപെടുത്തി. വിജയം കൈ വരിച്ച കുട്ടികൾ വലിയ സാമ്പത്തികം മുടക്കി പുറത്ത് പോയി പഠിക്കുന്നതിനപ്പുറം നമ്മുടെ രാജ്യത്ത് തന്നെ സര്‍ക്കാര്‍ സംവിധാനങ്ങൾക്ക് മുന്‍ഗണന കൊടുക്കണമെന്നും, ഇന്ന് നമ്മുടെ രാജ്യത്ത് തന്നെ പഠിച്ചാല്‍ നല്ല സ്കോപ് ഉള്ള ജോലികള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ കിട്ടാൻ സാധ്യത ഏറെയാണന്നും മോട്ടിവേഷന്‍ നല്‍കിയ മുന്‍ കെ, എസ്,ഇ, ബി ഉദ്യോഗസ്ഥൻ മുണ്ടേകാട്ട് കാദര്‍ ഷെരീഫ് പറഞ്ഞു.

കുടുംബ സംഗമം സെക്രട്ടറി അസീസ് പുളിക്കലകത്ത് സ്വാഗത പ്രസംഗം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് നജീബ് പുളിക്കലകത്ത് അധ്യക്ഷതവഹിച്ചു. കുടുംബത്തിലെ മുതിർന്ന കാരണവർ അബുട്ടി, ഇസ്മായില്‍, മുഹമ്മദ് കുട്ടി, യാസ്മി, എന്നിവർ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള മെമന്റോ വിതരണവും നടന്നു. സദസ്സിന് നന്ദി അനസ് നല്‍കി.