പുലാമന്തോളിൽ മൊബൈൽ ഷോപ്പിൽ മോഷണം
മലപ്പുറം: മലപ്പുറം പുലാമന്തോൾ ബസ് സ്റ്റാൻഡ് കോപ്ലക്സിലെ മൊബൈൽ ഷോപ്പിൽ മോഷണം. അറുപതിനായിരം രൂപയും ഒമ്പതു മൊബൈൽ ഫോണുകളുമാണ് മോഷണം പോയിട്ടുള്ളത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണിയോടെയാണ് മോഷണം നടന്നത്. പെരിന്തൽമണ്ണ പൊലീസ് അന്വേഷണം തുടങ്ങി.

മൊബൈൽ ഷോപ്പിന്റെ ഷട്ടർ തകർത്താണ് മോഷണം നടന്നിട്ടുള്ളത്. ബസ് സ്റ്റാൻഡിലെയും സമീപഷോപ്പുകളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ബസ് സ്റ്റാൻഡിൽ സബ് ട്രഷറിയും ബാങ്കും മറ്റു അനുബന്ധ സ്ഥാപനങ്ങളും ഇതേ കോംപ്ലക്സിൽ പ്രവർത്തിക്കുന്നുണ്ട്. സബ് ഇൻസ്പെക്ടർ ശൈലേഷിന്റെ നേതൃത്വത്തിൽ ഫോാറൻസിക് ഇൻസ്പെകടറും സംഘവും തെളിവുകൾ ശേഖരിച്ചു.
പുലാമന്തോൾ ബസ് സ്റ്റാൻഡ് കമ്മിറ്റിയും പഞ്ചായത്ത് ഭരണ സമിതിയും ബസ് സ്റ്റാൻഡ്് കോപ്ലക്സിന്റെ പരിസരങ്ങളിൽ സ്ഥാപിച്ച സിസിടിവി കാമറകൾ കാലങ്ങളായി പ്രവർത്തനരഹിതമാണ്. സംശയാസ്പദമായി രണ്ടു പേരെ സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്.