പോസ്റ്റ് ഓഫീസ് ഉപരോധിച്ചു
കുറ്റിപ്പുറം: രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും വ്യാജ കേസുകളുടെ പേരിൽ വേട്ടയാടുന്നതിനെതിരെയും സൈന്യത്തെ ദുർബലപെടുത്തുന്ന അഗ്നിപദ് നിയമനങ്ങൾക്കുമെതിരായി കാലടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടനകം പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.
കെ. ജി.ബെന്നി അദ്യക്ഷത വഹിച്ച പരിപാടിയിൽ ടി. ബഷീർ സ്വാഗതം. പ്രകാശൻ കാലടി ഉത്ഘാടനംചെയ്തു. കോലോത്ത് ഗോപാലകൃഷ്ണൻ. എം. ടി. അറുമുഖൻ. യൂ ഹമീദ്.മുസ്തഫ കാടഞ്ചേരി.ടി. പി. ശ്രീജിത്ത്. വി. വി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു