Fincat

തെരുവ് നാടകം അവതരിപ്പിച്ചു

കുറ്റിപ്പുറം: ബാലവേല വിരുദ്ധവരാചരണത്തിന്റെ ഭാഗമായി കുറ്റിപ്പുറം കെ.എം.സി. ടി ആർട്സ് & സയൻസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും ചൈൽഡ് ലൈൻ മലപ്പുറം സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആതവനാട് ഗവൺമെന്റ് ഹൈസ്ക്കൂളിലും വളാഞ്ചേരി ഹൈസ്കൂളിലും വളാഞ്ചേരി ബസ്സ്റ്റാന്റ് പരിസരത്തും തെരുവ് നാടകവും ബോധവത്ക്കരണ പരിപാടിയും നടത്തി. ബാല വേല വിരുദ്ധവാരാചരണത്തിന്റെ ഉത്ഘാടനം കെ എം സി ടി ആർട്സ് & സയൻസ് കോളേജ് കുറ്റിപ്പുറം ക്യാമ്പസ്സിൽ നടന്നു.

1 st paragraph


ഉത്ഘാടനം കോളേജ് പ്രിൻസിപ്പാൾ എം ടി ഷംസുദീൻ നിർവ്വഹിച്ചു. യോഗത്തിൽ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് ഹെഡ് എസ് ഗ്രീഷ്മ അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ് കോർഡിനേറ്റർ അമീൻ നന്ദിയും പറഞ്ഞു.

2nd paragraph