Fincat

പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷ വിധിച്ച് തിരൂർ പോക്‌സോ കോടതി

മലപ്പുറം: പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടുപേർക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ പോക്‌സോ കോടതി. ഒന്നാംപ്രതി മില്ലുംപടി ഇരിങ്ങാവൂർ പടിക്കപ്പറമ്പ് വീട്ടിൽ മുഹമ്മദ് ബഷീറിന് (40) 26 വർഷം കഠിന തടവും 65,000 രൂപ പിഴയും രണ്ടാംപ്രതി ആശാരിപ്പാറ ചക്കാലക്കൽ വീട്ടിൽ അബ്ദുൽ സലാമിന് (46) 21 വർഷം കഠിന തടവും 55,000 രൂപ പിഴയുമാണ് ജഡ്ജി സി.ആർ. ദിനേശ് ശിക്ഷ വിധിച്ചത്.

1 st paragraph

2018ൽ ആശാരിപ്പാറ വെറ്റിലത്തോട്ടത്തിൽ വച്ചാണ് കേസിനാസ്പദമായ സംഭവം. കൽപ്പകഞ്ചേരി സബ് ഇൻസ്‌പെക്ടറായിരുന്ന എസ്.കെ. പ്രിയന്റെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്. പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

2nd paragraph