ബിജെപി നേതാവ് ശങ്കു ടി ദാസിന് തിരൂരിൽ വെച്ച് നടന്ന വാഹനാപകടത്തിൽ പരിക്ക്
മലപ്പുറം: ബിജെപി നേതാവ് അഡ്വ. ശങ്കു ടി ദാസിന് വാഹനാപകടത്തിൽ പരിക്ക്. വ്യാഴാഴ്ച രാത്രി മലപ്പുറം തിരൂർ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഓഫീസിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

പരിക്ക് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സാകാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. തിരൂർ ചമ്രവട്ടം പെരുന്തല്ലൂരിനു സമീപത്തു വെച്ചാണ് അപകടമുണ്ടായത്.