കേരള ഗവ. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ ആന്റ് സൂപ്പര്‍വൈസേഴ്‌സ് യൂണിയന്‍ ജില്ലാതല കണ്‍വെന്‍ഷൻ

മലപ്പുറം: ആരോഗ്യ വകുപ്പില്‍ സബ് സെന്ററുകളിലേക്ക് നിയമിച്ചിരിക്കുന്ന എം എല്‍ എസ് പി നിയമനം പിന്‍വലിക്കണമെന്ന്  കേരള ഗവ. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ ആന്റ് സൂപ്പര്‍വൈസേഴ്‌സ് യൂണിയന്‍ ജില്ലാതല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.  യോഗം ആവശ്യപ്പെട്ടു.

കേരള ഗവ. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ ആന്റ് സൂപ്പര്‍വൈസേഴ്‌സ് യൂണിയന്‍ ജില്ലാതല കണ്‍വെന്‍ഷന്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി സി ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു


പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ജെ പി എച്ച് ഡബ്ലിയു തസ്തികയിലേക്ക് ജി എന്‍ എം ബി എസ് സി നഴ്‌സിംഗ് കോഴ്‌സ് കഴിഞ്ഞവരുടെ പി എസ് സി നിയമനം പിന്‍വലിക്കുക,   സബ് സെന്ററുകളിലേക്ക് ഓണ്‍ ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുക, ജനസംഖ്യാനുപാതികമായി സ്റ്റാഫ് പാറ്റേണ്‍ നടപ്പാക്കണമെന്നും കണ്‍വെന്‍ഷന്‍  സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി സി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ പുഷ്പലത അധ്യക്ഷത വഹിച്ചു.  കെ സി സുരേഷ് ബാബു,പി സീമ, കവിത സദന്‍, രാജേഷ് ഫ്രാന്‍സിസ്, ലിജി തോമസ്, വി കെ ഷീബ , ടി പി സരസ്വതി, എ പ്രേമലത സംസാരിച്ചു.കെ മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് യാത്രയയപ്പും നല്‍കി. ഡി പി എച്ച് എന്‍ ഇന്‍ ചാര്‍ജ്ജ് ടി ആര്‍ ഗീത ഉപഹാര സമര്‍പ്പണം നടത്തി. സര്‍വീസ് കാര്യങ്ങളെക്കുറിച്ച് വി. കൃഷ്ണകുമാര്‍ ക്ലാസെടുത്തു.