തിരൂർ നഗരസഭയിൽ വിജിലൻസ് റെയ്ഡ്; അനധികൃത കെട്ടിട രേഖകൾ പിടികൂടി; ഫോറിൻ മാർക്കറ്റിലും പരിശോധന നടത്തി

മലപ്പുറം: തിരൂർ നഗരസഭ ഓഫീസിൽ പോലീസ് വിജിലൻസിന്റെ മിന്നൽ പരിശോധന നടത്തി. തിരൂർ നഗരസഭാ പരിധിയിൽ വരുന്ന ഇടങ്ങളിൽ അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകി എന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച നഗരസഭാ ഓഫീസിൽ മലപ്പുറം വിജിലൻസ് സി.ഐ യൂസഫിൻ്റെ നേതൃത്വത്തിൽ റൈയ്ഡ് നടത്തിയത്. നഗരസഭായിലെ പൊതുമരാമത്ത്, റവന്യു വിഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ നിരവധി അനധികൃത കെട്ടിടങ്ങളുടെ ഫയലുകളും മറ്റും പിടികൂടി.

തുടർന്ന് വിജിലൻസ് സംഘം തിരൂർ ഫോറിൻ മാർക്കറ്റിൽ പരിശോധന നടത്തി. ഇവിടെ അനധികൃതമായി നിരവധി കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകിയതായി സംഘത്തിൻറെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ രേഖകളടങ്ങിയ പേപ്പറുകൾ ഉൾപ്പെടെ സംഘം പ്രാഥമിക പരിശോധന നടത്തി. ഫോറിൻ മാർക്കറ്റിലടക്കം നിരവധി കെട്ടിടങ്ങൾ അനുമതിയില്ലാതെ നിർമ്മിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടത്തിയിട്ടുണ്ട്.


ബാക്കി തുടർ നടപടികൾ വരും ദിവസങ്ങളിലായി നടക്കും എന്ന് മലപ്പുറം വിജിലൻസ് സി.ഐ യൂസുഫ് പറഞ്ഞു. അതേസമയം വിജിലൻസ് സംഘം പഞ്ചായത്തിൽ നിരവധി രേഖകളും മറ്റും പരിശോധിച്ചശേഷമാണ് ചില രേഖകൾ പിടികൂടിയത്. ഏതൊക്കെ രേഖകൾ ആണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പുറത്തുവന്നിട്ടില്ല.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.