എ.എച്ച്.എസ്.ടി.എ- നേത്യത്വ പഠന ക്യാമ്പ് കോട്ടക്കലിൽ
തിരുർ: എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷൻ്റെ മലപ്പുറം ജില്ലാ നേതൃത്വ പഠന ക്യാമ്പ് ജൂൺ 28 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോട്ടക്കൽ അധ്യാപക ഭവനിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാന ട്രഷറർ കെ.എ. വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും .ഖാദർ കമ്മിറ്റി പാഠ്യപദ്ധതി പരിഷ്ക്കരണം – കാണാചരടുകൾ എന്ന വിഷയത്തിൽ എസ്.സി.ആർ.ടി. മുൻ ഗവേഷണ ഓഫീസർ കെ.വി.മനോജ് സംസാരിക്കും.
സംഘടനാ ചർച്ച, അധ്യാപകരുടെ കലാപരിപാടികൾ, എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. സംസ്ഥാന-ജില്ലാ നേതാക്കൾ പങ്കെടുക്കും