Fincat

ആക്ഷൻ ഹീറോ ബിജു താരം, പ്രസാദ് തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: കളമശേരി സ്വദേശി കാവുങ്ങൽപറമ്പിൽ വീട്ടിൽ പ്രസാദിനെ (43) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിന് മുന്നിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ‘ആക്ഷൻ ഹീറോ ബിജു’ ഉൾപ്പടെ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് പ്രസാദ്.

1 st paragraph

ഞായറാഴ്ച്ച രാത്രി 7. 30നായിരുന്നു സംഭവം. മാനസിക പ്രശ്‌നങ്ങളും കുടുംബപ്രശ്‌നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. മയക്കുമരുന്ന് കേസ് ഉൾപ്പടെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്.

2nd paragraph

ആക്ഷൻ ഹീറോ ബിജുവിന് പുറമെ ഇബ, കര്‍മാനി എന്നീ സിനിമകളിലാണ് പ്രസാദ് അഭിനയിച്ചിരിക്കുന്നത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.