പറവണ്ണ ബീച്ച് കാണാനെത്തിയവരെ ആക്രമിക്കുകയും കാർ തകർക്കുകയും ചെയ്ത പ്രതിയെ പിടികൂടി.
തിരൂർ പറവണ്ണ ബീച്ചിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിലേ മുഖ്യ പ്രതിയായ ജഫ്സൽ (24).അരയൻ്റെ പുരക്കൽ, പറവണ്ണ എന്നയാളെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു..

ഇന്നലെ വൈകുന്നേരം പറവണ്ണ ബീച്ച് കാണാനെത്തിയ നാലു യുവാക്കളെയും അവർ സഞ്ചരിച്ചിരുന്ന കാറും പ്രതിയും പ്രതിയുടെ സുഹൃത്തുക്കളും ചേർന്ന് ആക്രമിക്കുകയും തകർക്കുകയായിരുന്നു.