രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൊറോണ സ്ഥരീകരിച്ചു
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൊറോണ സ്ഥരീകരിച്ചു. 30 പേരുടെ മരണം കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗികളുടെ എണ്ണം 4,34,33,345 ആയി. ആകെ മരണ സംഖ്യ 5,25,077 ആയി ഉയർന്നു.

24 മണിക്കൂറിനിടെ 11,574 പേരാണ് രോഗമുക്തരായത് . ഇതോടെ 4,28,08,666 പേർ രോഗമുക്തി നേടി. രാജ്യത്തുടനീളം പരിശോധന വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.30 ശതമാനവുമാണ്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സജീവ കേസുകളുടെ എണ്ണം 99,602 ആണ്. ആകെ വൈറസ് ബാധിതരിൽ 0.23 സജ്ജീവ കേസുകളാണ്. ഇതുവരെ കൊറോണ മുക്തരായത് 98.56 ശതമാനമാണെന്ന് മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,33,659 പരിശോധനകൾ നടത്തി. 86.19 കോടിയിലേറെ (86,19,23,059) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.