Fincat

അന്യ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്നയാൾ മോഷ്ടിച്ച ബുള്ളറ്റ്മായി തിരൂർ പോലീസിൻ്റെ പിടിയിൽ.

തിരൂർ: പോലീസ് വാഹന പരിശോധന നടത്തുന്ന സമയം തിരൂർ ടൗൺ പരിസരത്ത് നിന്നും സംശയാസ്പദായ സാഹജര്യത്തിൽ ബുള്ളറ്റ്മായി കാണപ്പെട്ടു കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതിൽ നിന്നാണ് തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കഴിഞ്ഞ വർഷം 9 ആം മാസം മോഷണം പോയ ബുള്ളറ്റ് ആണ് പ്രതി ഉപയോഗിക്കുന്നത് എന്നു അറിയുന്നത്. പ്രതിയായ ഹസ്സൈനാർ(30) അവളൻ്റെ പുരക്കൾ കൂട്ടായി, കോതപറമ്പ കോടതിയിൽ ഹാജരാക്കി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

പ്രതി തമിൽനാട്, ആന്ധ്ര, ഒഡിഷ,എന്നിവടങ്ങളിൽ നിന്നും കഞ്ചാവ് കൊണ്ടുവന്നു തിരൂർ ടൗണിലും, തീരദേശ മേഖലകളിലും കച്ചവടം ചെയ്യുന്ന ആളുകളിൽ പ്പെടുന്ന പ്രധാനിയാണ്. തീരദേശത്തെ അടിപിടി കേസുകളിൽ ഉൾപെട്ടൂ മുൻപ് ജയിലിൽ കിടന്നിട്ടുള്ള ആളാണ് പ്രതി. പ്രതിക്ക് കഞ്ചാവ് എത്തിക്കുന്നവർക്ക് എതിരെയും പ്രതിയുടെ കഞ്ചാവ് ടൗണിൽ അന്യ സംസ്ഥാന തോഴിലാളികൾക്കും മറ്റും  വിൽപന നടത്തുന്ന ചെറുകിട കച്ചവടക്കാരും അറസ്റ്റ് നടപടികൾ ഉണ്ടാകും. തിരൂർ പോലീസ് സ്റ്റേഷൻ IP SHO ജിജോ,SI ജലീൽ കറുത്തേടത്ത്,പ്രമോദ്, സനീത്,asi ദിനേശ്,scpo രാജേഷ്,ജയപ്രകാശ് ,സുമേഷ് CPO അജിത്ത്,ശ്രീജിത്ത്  തുടങ്ങിയവർ ഉൾപ്പെടുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്.