സിൽവവർ ലൈൻ അതിരടയാള കല്ലുകൾ മാറ്റുന്നത് സംബന്ധിച്ച് തിരുനാവായയിൽ വീണ്ടും പ്രതിഷേധം
മലപ്പുറം: സിൽവവർ ലൈൻ അതിരടയാള കല്ലുകൾ മാറ്റുന്നത് സംബന്ധിച്ച് മലപ്പുറം തിരുനാവായയിൽ വീണ്ടും പ്രതിഷേധം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സൂക്ഷിച്ചിരുന്ന കല്ലുകൾ വില്ലേജ് ഓഫീസ് ഭൂമിയിലേക്ക് മാറ്റാനുള്ള ശ്രമവും സമരസമിതി തടഞ്ഞു. ഇതേ തുടര്‍ന്ന് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയ ശേഷം അതിരടയാള കല്ലുകള്‍ പഞ്ചായത്ത് ഭൂമിയില്‍ ഇറക്കി. രണ്ടായിരത്തോളം കല്ലുകൾ തിരുനാവായ ഭാഗത്ത് തന്നെ സൂക്ഷിക്കുന്നതിൽ ഗൂഢ ലക്ഷ്യം ഉണ്ടെന്നാണ് സമരസമിതിയുടെ ആരോപണം. എന്നാല്‍ അനുയോജ്യമായ മറ്റ് സ്ഥലം ഇല്ലാത്തത് കൊണ്ടാണ് ഇവിടേക്ക് തന്നെ മാറ്റുന്നത് എന്നാണ് സിൽവർ ലൈൻ അധികൃതരുടെ വിശദീകരണം.

സില്‍വര്‍ ലൈന്‍ പ്രതിഷേധം ശക്തമായിരുന്ന മലപ്പുറം തിരുനാവായയില്‍ ഇരുന്നോറോളം സില്‍വര്‍ ലൈന്‍ കുറ്റികള്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് വില്ലേജ് ഓഫീസ് ഭൂമിയിലേക്ക് മാറ്റാനുള്ള ശ്രമാണ് ഇന്ന് സമരസമതി പ്രവര്‍ത്തകരും നാട്ടുകാരും തടഞ്ഞത്.

ഇതേ സ്ഥലത്ത് നിന്ന് നേരത്തെയും അതിരടയാള കുറ്റികള്‍ പൊതു സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമം കെ റെയില്‍ അധികൃതര്‍ നടത്തിയിരുന്നു. എന്നാല്‍ അന്നും നാട്ടുകാരും സമരസമിതി പ്രവര്‍ത്തകരുമെത്തി അധികൃതരുടെ നീക്കം തടഞ്ഞു.

തിരുനാവായ എടക്കുളത്താണ് രണ്ട് വാഹനങ്ങളിലായിട്ടായിരുന്നു അന്ന് സില്‍വര്‍ ലൈന്‍ കുറ്റികള്‍ ഇറക്കിവച്ചത്. തുടര്‍ന്ന് സില്‍വര്‍ ലൈന്‍ വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയും നാട്ടുകാരും എത്തി ഇത് നടയുകയായിരുന്നു.
അന്ന് ഇറക്കിയ കുറ്റികളെല്ലാം നാട്ടുകാര്‍ വാഹനത്തിലേക്ക് തന്നെ തിരിച്ചു കയറ്റിയിരുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു സൂക്ഷിച്ചിരുന്ന കുറ്റികള്‍ റോഡ്സ് ഏന്‍ഡ് ബ്രിഡ്സജസ് കോര്‍പ്പറേഷന്‍റെ പക്കലുള്ള ഭൂമിയിലേക്ക് മാറ്റുകയാണ് ചെയ്തതെന്നാണ് തന്ന് കെ റയിലിന്‍റെ വീശദീകരണം.
ഇന്ന് വീണ്ടും കുറ്റികള്‍ പഞ്ചായത്ത് ഭൂമിയില്‍ നിന്നും മാറ്റാനായി അധികൃതര്‍ എത്തിയപ്പോഴും സമരസമിതി പ്രവര്‍ത്തകരെത്തി തടയുകയായിരുന്നു. ഇത്തവണ സില്‍വര്‍ ലൈന്‍ അതിരടയാള കല്ലുകള്‍ വില്ലേജ് ഓഫീസ് ഭൂമിയിലേക്ക് മാറ്റാനാണ് എത്തിയതെന്നാണ് കെ റെയില്‍ അധികൃതര്‍ അറിയിച്ചത്.
സമരസമിതി പ്രവര്‍ത്തകര്‍ എത്തിയതോടെ പൊലീസെത്തി സമരസമിത പ്രവര്‍ത്തതരെ മാറ്റി. തുടര്‍ന്ന് കെ റെയില്‍ അധികൃതര്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ നിന്ന് കല്ലുകള്‍ വില്ലേജ് ഓഫീസിന്‍റെ ഭൂമിയിലേക്ക് മാറ്റി.
എന്നാല്‍, പഞ്ചായത്തില്‍ ഒരിടത്തും അതിരടയാള കല്ലുകള്‍ സൂക്ഷിക്കാന്‍ സമ്മതിക്കില്ലെന്നും രണ്ടായിരത്തോളം കല്ലുകൾ തിരുനാവായ ഭാഗത്ത് തന്നെ സൂക്ഷിക്കുന്നതിൽ കെ റെയില്‍ അധികൃതര്‍ക്ക് ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നുമാണ് സമരസമിതിക്കാരുടെ ആരോപണം.