Fincat

അവിനാഷിന് വാഹനാപകടം: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കെജിഫ്’ ഫെയിം ബി എസ് അവിനാഷിന്റെ കാർ അപകടത്തിൽപ്പെട്ടു. നടൻ സഞ്ചരിച്ചിരുന്ന കാർ കണ്ടയ്നറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിന്നും താൻ അത്ഭുതകരമായി രക്ഷപ്പെട്ടെന്നും പരിക്കുകളൊന്നും പറ്റിയില്ലെന്നും നടൻ അറിയിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന അനുഭമായിരുന്നു ആ അപകടമെന്ന് അവിനാഷ് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

1 st paragraph

അവിനാഷിന്റെ വാക്കുകൾ ഇങ്ങനെ:
കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെ എന്റെ ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്നൊരു സംഭവം ഉണ്ടായി. ചെറിയ സമയം കൊണ്ടാണ് ചിന്തിക്കാൻ പോലും സാധിക്കാത്ത ആ അപകടം നടക്കുന്നത്. ജിമ്മിലേക്ക് കാർ ഓടിച്ചു പോകുകയായിരുന്നു. അനില്‍ കുംബ്ലെ സര്‍ക്കിളില്‍ വച്ചാണ് ഒരു കണ്ടെയ്നർ ചുവന്ന സിഗ്നൽ താണ്ടി എന്റെ കാറിൽ ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റ് തകർന്നു. ദൈവത്തിനും എന്നെ സ്നേഹിക്കുന്നവർക്കും ഒരുപാട് നന്ദി, കാരണം കാറിന് ഉണ്ടായ തകരാറല്ലതെ മറ്റൊരു പരിക്കും എനിക്ക് ഉണ്ടായില്ല. ഈ പ്രതിസന്ധിയിൽ ഒപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ആര്‍.ടി.ഓയ്ക്കു നന്ദി.

2nd paragraph