അനധികൃത കരിങ്കല്‍ കോറിക്കെതിരെ പൗരസമിതി ധര്‍ണ്ണ നടത്തി
മലപ്പുറം; ആനക്കയം ചേപ്പൂരിലെ അനധികൃത കരിങ്കല്‍ കോറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ മഞ്ചേരി ജിയോളജി ഓഫീസിലെക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

പൗരസമിതി സെക്രട്ടറി പി കെ മുഹമ്മദ് ഷാഫി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ സികെ ബഷീര്‍ അധ്യക്ഷത വഹിച്ചു.വി പി ബാപ്പുട്ടി, സി എം സഹീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുരിക്കള്‍ ഹനീഫ സ്വാഗതം പറഞ്ഞു.