Fincat

മദ്യവില്പന ശാലകളുടെ അവധിദിനത്തിൽ വില്പനക്കായ് കൊണ്ടുവന്ന വിദേശമദ്യവുമായി യുവാവിനെ തിരൂർ എക്സ്സൈസ് സംഘം പിടികൂടി


തിരൂർ: ഒന്നാം തിയ്യതി മദ്യവില്പന ശാലകളുടെ അവധിദിനത്തിൽ അമിത ലാഭം പ്രതീക്ഷിച്ച് വില്പനക്കായ് കൊണ്ടുവന്ന 34കുപ്പി വിദേശമദ്യവുമായി യുവാവിനെ തിരുർ എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടറർ ജിജു ജോസും പാർട്ടിയും അറസ്റ്റ് ചെയ്തു.വൈകീട്ട് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് ബൈക്കിൽ മദ്യം കടത്തികൊണ്ടുവരികയായിരുന്ന പൊന്മുണ്ടം ചെലവിൽ ദേശത്ത് രാജൻ (31) അറസ്റ്റിൽ ആയത്.

1 st paragraph

മദ്യം കടത്തികൊണ്ടുവന്ന ബൈക്കും എക്സ്സൈസ് കസ്റ്റഡിയിലെടുത്തു. പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടർക്ക് പുറമെ പ്രിവന്റീവ് ഓഫീസർ എസ് സുനിൽ കുമാർ,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) കെ പ്രദീപ് കുമാർ,സിവിൽ എക്സ്സൈസ് ഓഫീസർമാരായ കണ്ണൻ, അരുൺരാജ്, വനിത സിവിൽ എക്സ്സൈസ് ഓഫീസർ സ്മിത കെ എക്സ്സൈസ് ഡ്രൈവർ പ്രമോദ് എം എന്നിവർ അടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്.

2nd paragraph