സഹകരണ പെന്‍ഷന്‍കരുടെ നിര്‍ത്തലാക്കിയ ക്ഷമബത്ത പുനസ്ഥാപിക്കണം
മലപ്പുറം : സഹകരണ പെന്‍ഷന്‍കാരുടെ നിര്‍ത്തലാക്കിയ ക്ഷാമബത്ത അടിയന്തിരമായി പുനസ്ഥാപിക്കണമെന്നും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും , പരിഷ്‌ക്കരണം സമയബന്ധിതമായി നടപ്പാക്കണമെന്നും കേരള കോ. ഓപ്പറേറ്റീവ് പെന്‍ഷന്‍ ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. ഉബൈദുള്ള ആവശ്യപ്പെട്ടു. വിരമിക്കുന്ന ജീവനക്കാരന്റെ ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ ലഭിക്കുന്ന തരത്തില്‍ പെന്‍ഷന്‍ പദ്ധതിയില്‍ മാറ്റം വരുത്തണമെന്നും സംസ്ഥാന ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌ക്കരണവും ക്ഷാമബത്ത വര്‍ദ്ധനവും നടപ്പാക്കുന്ന മുറക്ക് സഹകരണ പെന്‍ഷന്‍കാര്ക്കും പെന്‍ഷനിലും ക്ഷാമബത്തയിലും വര്‍ദ്ധനവ് വരുത്തണമെന്നും സംഘടനയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘടനം ചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സംഘടന നടത്തിവരുന്ന സമര പരിപാടികള്‍ കൂടുതല്‍ ശക്തമാക്കൂമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. കെ. പി. മോയിന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുസ്തഫ പാക്കത്ത്, ട്രഷറര്‍ വി. മുഹമ്മദ് കുട്ടി, വൈസ് പ്രസിഡന്റ് കാവനൂര്‍ മുഹമ്മദ്, ആര്‍ പി ഇമ്പിച്ചിക്കോയ തങ്ങള്‍, ഹംസ താമരത്ത്, ഹനീഫ മൂന്നിയൂര്‍, പി. ബാപ്പുട്ടി, കെ. മൊയ്തീന്‍ വയനാട്, എന്‍ കെ ജയരാജന്‍ കോഴിക്കോട്, എം മുഹമ്മദ്, എം കെ ഉമ്മര്‍, ഹനീഫ പെരിഞ്ചീരി, കെ പി കുഞ്ഞി മുഹമ്മദ്, പി. അബ്ദുല്‍ സലാം, അലവി വടക്കേതില്‍, ടി കെ ഇബ്രാഹിം തൃശൂര്‍ , മൊയ്തീന്‍ മൂപ്പന്‍, സി അബ്ദുറഹിമാന്‍ ,പി എം വഹീദ, സി ടി ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
പടം….കേരള കോ. ഓപ്പറേറ്റീവ് പെന്‍ഷന്‍ ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി. ഉബൈദുള്ള ഉദ്ഘാടനം ചെയ്യുന്നു