Main Banner

പാചക തൊഴിലാളികളുടെ മാര്‍ച്ച് നാളെ



മലപ്പുറം ;പാചകം ഒരു തൊഴിലായി അംഗീകരിക്കണമെന്നും തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാചക തൊഴിലാളികള്‍ നാളെ (ജൂലായ് 5) കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും.

1 st paragraph

മാര്‍ച്ചിന്റെ മുന്നോടിയായുള്ള തൊഴിലാളികളുടെ പ്രകടനം രാവിലെ 9 മണിക്ക് കലക്ടര്‍ ബംഗ്ലാവ് പരിസരത്ത് നിന്ന് ആരംഭിക്കുമെന്ന് യൂണിയന്‍ ജില്ലാ പ്രസിഡന്റ് അച്യുതന്‍ വണ്ടൂര്‍, സെക്രട്ടറി കുഞ്ഞിമോന്‍ കുറിയോടം എന്നിര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുക, പാചക വാതക വില കുറക്കുക തുടങ്ങിയവയും തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളാണ്.
മാര്‍ച്ചിന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് നടക്കും.

2nd paragraph