ഫണ്ട് വിഹിതം വെട്ടിക്കുറച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം;കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍


മലപ്പുറം; ഗ്രാമപഞ്ചായത്തുകളുടെ കോടിക്കണക്കിന് രൂപയുടെ മെയിന്റനന്‍സ് ഫണ്ട് വിഹിതം വെട്ടിക്കുറച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഡാറ്റാ എന്‍ട്രി നടത്തിക്കൊണ്ടിരിക്കുമ്പോളാണ് സര്‍ക്കാര്‍ നിരുത്തരവാദപരമായ ഈ ഉത്തരവിറക്കിയത്.സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ബജറ്റ് തുക വിഹിതമനുസരിച്ച് പദ്ധതി തയ്യാറാക്കി ഗ്രാമസഭയും പഞ്ചായത്ത് ഭരണ സമിതിയുംഅംഗീകരിച്ച വികസന സെമിനാര്‍ പൂര്‍ത്തിയാക്കി അന്തിമ പദ്ധതി രേഖ പ്രസിദ്ധീകരിച്ച ശഷം ഫണ്ട് വെട്ടിക്കുറക്കുന്ന നടപടി അംഗീകരിക്കില്ല.ബജറ്റ് വിഹിതത്തില്‍ കുറവ് വന്ന പഞ്ചായത്തുകള്‍ക്ക് അത് പരിഹരിക്കാന്‍ നടപടി സ്വീകകരിക്കണം യോഗം ആവശ്യപ്പെട്ടു.


ജില്ലാ പ്രസിഡന്റ് കലാം മാസ്റ്റര്‍ പെരുവള്ളൂര്‍ അധ്യക്ഷത വഹിച്ചു.കെ ഇസ്മായില്‍ (പൂക്കോട്ടൂര്‍),കെ പി വഹീദ (കല്‍പ്പകഞ്ചേരി),അസ്ലം (കാലടി),പി കെ മൊയ്തീന്‍ (പെരുമണ്ണ ക്ലാരി), മുഹമ്മദ് മാസ്റ്റര്‍ (പുളിക്കല്‍),സി എം മുസ്തഫ (വെട്ടത്തൂര്‍),അഡ്വ അസ്ഗറലി (മങ്കട),മിസ്‌രിയ സൈഫുദ്ധീന്‍ (നന്നംമുക്ക്),സി പി കുഞ്ഞുട്ടി (താനൂര്‍),പി കെ ഗോപി (കാളികാവ്) തുടങ്ങിയവര്‍ സംസാരിച്ചു