Fincat

രാവിലെ നടക്കാനിറങ്ങിയയാളെ കാട്ടാന ചവിട്ടുകൊന്നു

പാലക്കാട്: പ്രഭാത സവാരിക്ക് ഇറങ്ങിയയാളെ കാട്ടാന ചവിട്ടികൊന്നു. പാലക്കാട് ധോണിയിലാണ് പ്രഭാത നടത്തത്തിനിറങ്ങിയ നാട്ടുകാരനെ ഒറ്റയാൻ ചവിട്ടി കൊന്നത്. ധോണി സ്വദേശി ശിവരാമനാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ച് പതിനഞ്ചോടെയാണ് സംഭവം.‌‌

1 st paragraph

സുഹൃത്തുക്കൾക്കൊപ്പം ഒലവക്കോട് ധോണി റോഡിൽ നടക്കാനിറങ്ങിയതാണ് ശിവരാമൻ. പയറ്റാംകുന്നിന് സമീപമെത്തിയപ്പോൾ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. രക്ഷപ്പെടാനായി തൊട്ടടുത്ത പാടത്തേക്കിറങ്ങിയെങ്കിലും കാട്ടാന പിന്തുടർന്നെത്തി ചവിട്ടി കൊന്നു. മൃതദേഹം പോസ്റ്റ്മോമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

2nd paragraph

അതേസമയം, വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നു. അപകട വിവരം അറിയിച്ചപ്പോൾ എന്തിനു നടക്കാൻ ഇറങ്ങിയെന്ന പ്രതികരണമാണ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്.