കെട്ടിട ഉടമാസംഘടനകളുമായി ചര്‍ച്ച നടത്തണം;കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍


മലപ്പുറം: കെട്ടിട -വീട് നികുതി വര്‍ദ്ധനവ്, ബഫര്‍ സ്‌റ്റോണ്‍, റോഡ് വികസനം, സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയ തുടങ്ങിയ കാര്യങ്ങളില്‍ കെട്ടിട ഉടമാ സംഘടനകളുമായി ചര്‍ച്ച നടത്തി സമവായത്തിലെത്തണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ല കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഈ വിഷയങ്ങള്‍ നിയമസഭയും ചര്‍ച്ച ചെയ്യണം.
സംസ്ഥാന പ്രസിഡന്റ് പഴേരി ഷരീഫ് ഹാജി ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡന്റ് കെ.എസ്.മംഗലം അദ്ധ്യക്ഷത വഹിച്ചു.

കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് പഴേരി ഷരീഫ് ഹാജി ഉദ്ഘാടനം ചെയ്യുന്നു.

ജില്ല സെക്രട്ടറി പി.പി.അലവിക്കുട്ടി, സംസ്ഥാന ജന.സെക്രട്ടറി നടരാജന്‍ പാലക്കാട്, വൈസ് പ്രസിഡന്റ് പി.കെ.ഫൈസല്‍ കോഴിക്കോട്, സെക്രട്ടറിമാരായ അഡ്വ.ജനില്‍ ജോണ്‍, ചങ്ങരംകുളം മൊയ്തുണ്ണി, ജില്ല ഭാരവാഹികളായ പി.അബ്ദു റഹ്മാന്‍ ഫാറൂഖി ( പൊന്നാനി), കെ.മുഹമ്മദ് യൂനുസ് (പെരിന്തല്‍മണ്ണ ), സലീം മാമ്പള്ളി ( ചുങ്കത്തറ), എടവണ്ണ ടി.അഷ്‌റഫ്, ഷാജി ഷാനവാസ് എം.പി, ഇബ്‌റാഹീം (മാറഞ്ചേരി), അബ്ദുല്‍ കരീം (എടവണ്ണ പാറ), സഹദേവന്‍ (അങ്ങാടിപ്പുറം), ലുക്മാന്‍ (അരീക്കോട്), യൂണിറ്റ് ഭാവാഹികളായ ഉമ്മര്‍ സബാന (മൂക്ക്തല ), കെ. ഷംസുദ്ദീന്‍ (ചെറുകോട്), വി.ടി.മുഹമ്മദ് റാഫി (കാളികാവ്), ഷൗക്കത്തലി എം.(ചെമ്പക്കുത്ത് ), ഇ.വഹാബ് (പോരൂര്‍), കെ.ഹനീഫ ഹാജി (കൊണ്ടോട്ടി ), സി. പി. കുഞ്ഞാന്‍ (കല്ലിടുമ്പ് ), വി.എം.അഷ്‌റഫ് നാണി (വാണിയമ്പലം), കെ.മോഹനന്‍ (നരിപ്പറമ്പ്), വി.മുഹമ്മദ് ഹാജി (കാടപ്പടി), ബഷീര്‍ (മാളിയേക്കല്‍), എ.അബ്ദുള്ള കോയ തങ്ങള്‍ ( വണ്ടൂര്‍ ), പി ഷൗക്കത്ത് (പത്തപ്പിരിയം), ജമാല്‍ മാനുറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി,വകുപ്പ് മന്ത്രിമാര്‍ക്കും നിവേദനം സമര്‍പ്പിച്ചു.കെട്ടിട നികുതി പ്രതിവര്‍ഷം അഞ്ച് ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള മന്ത്രിസഭ തീരുമാനം പിന്‍വലിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.