കാവനൂര്‍ നാള്‍വഴികള്‍ പോരാട്ടങ്ങള്‍ പ്രകാശനം ചെയ്തു


മലപ്പുറം; ഡോ: അലി അസ്ഗര്‍ ബാഖവി രചിച്ച ‘കാവനൂര്‍ നാള്‍വഴികള്‍ പോരാട്ടങ്ങള്‍’ എന്ന പുസ്തക പ്രകാശന കര്‍മ്മം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ കുഞ്ഞുട്ടി അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ കെ സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. സ്വാതന്ത്രൃസമരവുമായി ബന്ധപ്പെട്ട് കാവനൂരിലെ പോരാട്ടങ്ങളും സ്വാതന്ത്ര്യാനന്തരം മുസ്ലിം ലീഗിന്റെ വളര്‍ച്ചയും പ്രതിപാദിക്കുന്ന ഈ പുസ്തകം മുസ്ലിം ലീഗ് കാവനൂര്‍ പഞ്ചായത്ത് കമ്മിറ്റിയാണ് പ്രസിദ്ധീകരിച്ചത്. ബ്ലോക്ക് മെമ്പര്‍ ഇ പി മുജീബ് പുസ്തകം സദസ്സിന് പരിചയം നടത്തി.

ഡോ: അലി അസ്ഗര്‍ ബാഖവി രചിച്ച ‘കാവനൂര്‍ നാള്‍വഴികള്‍ പോരാട്ടങ്ങള്‍’ എന്ന പുസ്തക പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നര്‍വ്വഹിക്കുന്നു

സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍,ശരീഫ് സാഗര്‍, ഫൈസല്‍ എളേറ്റില്‍ , പി വി ഉസ്മാന്‍ , ഗഫൂര്‍ കുറുമാടന്‍, കെ.ടി അശ്‌റഫ്, എന്‍ വി മുഹമ്മദ് ബാഖവി, പി കെ സി തുറാബ് തങ്ങള്‍, കെ.ബാലസുബ്രഹ്മണ്യന്‍, കെ. വഹാബ് സുല്ലമി, മാട്ടട മധു സുദനര്‍, ശ്രീജേഷ്, സഈദ് മുത്തനൂര്‍, വി ഹംസ സാഹിബ്, കെ.ജലീല്‍ മാസ്റ്റര്‍, ഖമറുദ്ദീന്‍ വാക്കാലൂര്‍, വി എ നാസര്‍, സലാം വാക്കാലൂര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ടി ടി ബിച്ചാപ്പു സ്വാഗതവും പി പി ഹംസ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.