Fincat

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു; ഒരാൾ കസ്റ്റഡിയിൽ

ടോക്കിയോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു. ജപ്പാനിലെ നാര നഗരത്തിൽവച്ചാണ് സംഭവം. നെഞ്ചിലാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

1 st paragraph

ഒരു പരിപാടിക്കിടെയാണ് വെടിയേറ്റത്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷിൻസോയ്ക്ക് ഹൃദയാഘാതമുണ്ടായതായും റിപ്പോർട്ടുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് വിവരം.

2nd paragraph

വെടിയൊച്ച കേട്ട് പ്രസംഗ വേദിയിൽ കുഴഞ്ഞുവീണു എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 2020 ഓഗസ്റ്റിലാണ് ഷിൻസോ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്.