ലക്ഷ്മി ജി കുമാറിന്റെ പുസ്തക പ്രകാശനവും ചിത്രപ്രദര്‍ശനവും
മലപ്പുറം; ലക്ഷ്മി ജി കുമാറിന്റെ 60 കവിതകളുടെ സമാഹാരമായ അഗ്നി കോട്ടക്കുന്ന് ലളിതകല അക്കാദമിയില്‍ ചിത്രകാരന്‍ വി പി ഷൗക്കത്തലി പ്രകാശനം ചെയ്തു.

ഉസ്മാന്‍ ഇരുമ്പൂഴി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ലക്ഷ്മി ജി കുമാര്‍ വരച്ച 60ചിത്രങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. ഓരോ ചിത്രങ്ങളുടെ ആശയങ്ങളും അനുഭവങ്ങളുമാണ് തന്റെ കവിതകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന് അവര്‍ പറഞ്ഞു. അന്‍വര്‍ സാദത്ത്, ജെ സി ഐ മലപ്പുറം പ്രസിഡന്റ് ഗോപകുമാര്‍, മുഹമ്മദ് സുബീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഇ ഗ്രന്ഥ പബ്ലിഷേഴ്‌സാണ് പുസ്തകം പുറത്തിറക്കുന്നത്. മണികണ്ഠന്‍ തവനൂര്‍,രജനി കടലുണ്ടി തുടങ്ങിയവരുടെ നാടന്‍ പാട്ടും അരങ്ങേറി.